കൊച്ചി: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് അയക്കണം എന്ന മന്ത്രി മണിയുടെ പ്രസ്താനയോടു വേറിട്ട പ്രതികരണവുമായി കോഴിക്കോടു മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍.
ആരെയെങ്കിലും പരിഹസിക്കാന്‍ ഊളമ്പാറയെന്നും കുതിരവട്ടം എന്നുമൊക്കെ പറയുന്നവര്‍ക്കുള്ള ഓര്മപ്പെടുത്തല്ക്കൂടിയാണ് പ്രശാന്തിന്റെ ഫേസ്ബുക് പോസ്റ്റ്.
ഇവിടങ്ങളിലെ മാനസികരോഗാശുപത്രികളിലെ അവസ്ഥയെക്കുറിച്ചും അന്തേവാസികളെക്കുറിച്ചും മനസിലാക്കണം എന്നാണ് ആ പോസ്റ്റ്. അതിങ്ങനെ, കുതിരവട്ടം, ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടെയും തമാശയല്ല. അവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസ്സിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: