ആലപ്പുഴ: ചെങ്ങനൂര്‍ ചെറിയനാട് എസ്ബിഐ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍ പെടുന്നത്. വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 3,69,000 രൂപ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: