പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുകിഴക്കന്‍ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു.
ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ക്കു പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.
റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചാണ് സ്ഫോനം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രദേശത്ത് പരിശോധന നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: