കൊട്ടാരക്കര: റൂറല്‍ജില്ലയില്‍ എസ്ഐമാര്‍ക്ക് കൂട്ട സ്ഥലമാറ്റം. കൊട്ടാരക്കര എസ്ഐ ടി.ശിവപ്രകാശിനെ ഡിസിആര്‍ബിയിലേക്ക് മാറ്റി പകരം സി.കെ.മനോജിനെ കൊട്ടാരക്കര എസ്ഐയായി നിയമിച്ചു. പ്രവീണ്‍ (പുത്തൂര്‍), പി.എസ്. രാജേഷ് (അഞ്ചല്‍), ജയചന്ദ്രന്‍പിള്ള (ഈസ്റ്റ് കല്ലട), ദീപു.ഡി(എഴുകോണ്‍), സുമേഷ് ലാല്‍ (കുന്നിക്കോട്), നൗഫല്‍.എ(കുണ്ടറ), അബ്ദുള്‍ മനാഫ് (പത്തനാപുരം), ബെന്നിലാലു, ഷുക്കൂര്‍, സുധീഷ് .വി.പി, സുബാഷ്കുമാര്, കെ.അനില്‍കുമാര്‍ (ജില്ല ക്രൈംബാഞ്ച് കൊല്ലം റൂറല്‍) എന്നിവിടങ്ങളിലേക്കും മാറ്റി നിയമിച്ചു. ഇതാദ്യമായാണ് ഇത്രയും എസ്മാരെ ഒറ്റയടിക്ക് മാറ്റി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: