തിരുവനന്തപുരം: എം.എം. മണി നിയമസഭയില്‍ ഖേദപ്രകടനം നടത്തിയത് കുറ്റം ചെയ്തതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണി രാജിവയ്ക്കണമെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുകയാണെന്നും വിമര്‍ശിച്ചു.
മണി രാജിവയ്ക്കാന്‍ തയാറല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്നും മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്നു കേരള ജനത തലകുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും അപമാനിച്ച മന്ത്രിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: