ആലപ്പുഴ: ജോലി സ്ഥിരതയും ശമ്പള വര്‍ദ്ധനവും ആവശ്യപ്പെട്ട് കേരള സ്പിന്നേഴ്സിലെ തൊഴിലാളികള്‍ ഉപവാസ സമരം ആരംഭിച്ചു. ബിഎംഎസ്, ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തിലാണ് കമ്പനി പടിക്കല്‍ സമരം ആരംഭിച്ചും. മുന്‍ എംഎല്‍എ എ.എ. ഷുക്കൂര്‍ സമരം ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് നേതാക്കളായ ആര്. രാജീവ്, ജി. ചന്ദ്രമോഹനന്, അമ്പാടി മുരളി, അഭി, കെ.വി. മേഘനാദന് തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: