കോട്ടയം: മന്ത്രി എം.എം. മണിയുടെയും കുടുംബത്തിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്സ്മെന്റിന് കത്ത് നല്‍കും.
മൂന്നാറിലെ ഭൂമി കയ്യേറ്റത്തിന് പിന്നില്‍ മണിയുടെ ബന്ധുക്കളാണ്. കയ്യേറ്റത്തിനെതിരെയുള്ള നീക്കങ്ങള്‍ തടയുന്ന നടപടികളുമായി മണി രംഗത്ത് വരുന്നതിനു കാരണമതാണ്. മണിയുടെ സഹോദരന് ലംബോദരന്റെ അനധികൃത ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മണിയെ നിയമസഭയില്‍ ന്യായീകരിച്ചതു വഴി സ്ത്രീകളെ കൂടുതല്‍ അപമാനിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: