ചേര്‍ത്തല: ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന്റെ ധ്യാന ദീപം ഡിവൈഎഫ്ഐക്കാര്‍ തട്ടിമറിച്ചതില് പ്രതിഷേധം വ്യാപകം. എസ്എന്‍ഡിപി യോഗം ചേര്ത്തലകണിച്ചുകുളങ്ങരയൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ നടത്തുന്ന പ്രഥമ ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് മുന്നോടിയായാണ് സ്ത്രി സുരക്ഷ സന്ദേശമുയര്‍ത്തി ധ്യാന ദീപം തെളിച്ചത്.
ദീപം തെളിച്ചതോടെ പാതയോരം സന്ധ്യമയക്കത്തില്‍ പ്രഭചൊരിഞ്ഞ് വര്‍ണാഭമായി. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ട് മുതല്‍ അരൂര്‍ വരെയും തീരദേശ പാതയില്‍ മാരാരിക്കുളം ബീച്ച് ജങ്ഷന്‍മുതല്‍ അര്ത്തുങ്കല്അന്ധകാരനഴി പത്മാക്ഷികവലവരെയും, മുഹമ്മ മുതല്‍ തണ്ണീര്മുക്കംപൂച്ചാക്കല്അരൂര് പാതയിലുമാണ് ദീപം തെളിച്ചത്.
പ്രകടനമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ധ്യാനദീപം തട്ടിമറിക്കുകയും ചവിട്ടിക്കെടുത്തുകയും ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് പൊന്നാംവെളി കവലവരെ തെളിച്ച ദീപമാണ് തട്ടിമറിച്ചത്.
ധ്യാന ദീപം തട്ടിമറിച്ച സംഭവത്തില്‍ യൂത്ത്മൂവ്മെന്റ് ചേര്‍ത്തല യൂണിയനും വനിത സംഘം ചേര്‍ത്തല യൂണിയനും പ്രതിഷേധിച്ചു. നമ്മുടെ സമൂഹം ഗുരുദര്‍ശനങ്ങളില്‍ നിന്ന് അകന്നു പോകുന്നതിന് തെളിവാണ് ഇതെന്നും യോഗം കുറ്റപ്പെടുത്തി. തുളസിഭായി വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു.
വി. ശശികുമാര്‍, പി. ജയകുമാര്‍, നിഷീദ് തറയില്‍, ജി. ശിവപ്രസാദ്, രേണുക മനോഹരന്, സജേഷ് നന്ത്യാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: