കോട്ടയം: രാഷ്ടീയത്തില്‍ സംശുദ്ധിയുള്ളവര് ഇല്ലാതാകുന്നതായി ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. തിരുനക്കര അയ്യപ്പസേവാസംഘം ഹാളില്‍ നടന്ന സോഷ്യലിസ്ററ് നേതാവ് പിബിആര്‍ പിള്ളയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ടീയപാര്‍ട്ടികള്‍ക്ക് വേണ്ടിയുളളതല്ല ജനാധിപത്യം. മറിച്ച് ജനാധിപത്യത്തിന്റെ നിലനില്പിനുള്ള ഏണിപ്പടികള്‍ മാത്രമാണ് രാഷ്ടീയ പാര്‍ട്ടികള്‍. രാഷ്ടീയം രാജ്യനന്മയ്ക്ക് വേണ്ടിയുളളതാണ്. മുല്ലപ്പെരിയാര്‍ ഡാമിന് ഭീഷിണിയില്ലെന്ന തന്റെ നിലപാട് സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. സുപ്രിം കോടതിയില്‍ ഡാമിന് ബലക്ഷയമുണ്ടെന്ന് സ്ഥാപിക്കാന്‍ വക്കീലന്മാര്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 7.60 കോടി രൂപയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് ഒരു ബലക്ഷയവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് അധ്യക്ഷനായി.കെ ആര് അരവിന്ദാക്ഷന്,എം.ടി.കുര്യന്,അഡ്വ.ബെന്നി കുര്യന്, പി.ജി. സുഗണന്‍, ടി.എം. ജോസഫ്, രാജാശ്രീകുമാര്‍, എം.ജി. ശശിധരന്, എന്‍.എം. മൈക്കിള്‍, ജി. വിജയനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: