കോട്ടയം: ശബ്ദമലിനീകരണത്തിനെതിരെ ഇന്ന് വാഹനങ്ങളില്‍ ഹോണ്‍ മുഴക്കാതെ ഹോണ്‍ രഹിത ദിനമായി ആചരിക്കും. മനുഷ്യന്റെ കേള്‍വിശക്തിയെയും മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്നതരത്തിലാണ് വാഹനങ്ങളില്‍നിന്ന് ഹോണ്‍ മുഴക്കുന്നത്. ഇതു പലപ്പോഴും അസഹ്യമായി തീരുന്നത് കാല്‍നടയാത്രക്കാര്‍ക്കാണ്. നിശ്ചിത ശബ്ദ ദൈര്‍ഘ്യത്തിലുള്ള ഹോണ്‍ മുഴക്കുന്നതിന് പരിരക്ഷയുണ്ടെങ്കിലും പല വാഹനങ്ങളിലും ഇപ്പോഴും എയര്‍ ഹോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുവരുന്നുണ്ട്. എയര്‍ ഹോണ്‍ നിരോധിച്ചപ്പോള്‍ അതു മറ്റൊരു രൂപത്തില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുകയാണു ചെയ്തത്.
ഇതു പരിശോധിച്ചു നടപടിയെടുക്കേണ്ടവര്‍ ഇതിനെതിരെ കണ്ണടയ്ക്കുന്നു. കേരളത്തില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയാലേ മുന്നോട്ടു പോകൂ എന്ന സ്ഥിതിയാണ്. വികസിത രാജ്യങ്ങളില്‍ വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയാല്‍ അതു മറ്റുള്ളവരെ പരിഹസിക്കുന്നതിനു തുല്യമായി കാണുന്നു. അതുകൊണ്ട് അവിടെയാരും ഹോണ്‍ മുഴക്കാറുമില്ല. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ഹോണ്‍ മുഴക്കുകയില്ലെന്നു വാഹനം ഓടിക്കുന്നവര്‍ തീരുമാനിച്ചാല്‍ ഒരു പരിധിവരെ ശബ്ദമലിനീകരണത്തിന് പരിഹാരമാകും. അതിനുള്ള പ്രചോദമായി ഈ ഹോണ്‍ രഹിതദിനം മാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: