കോഴിക്കോട്: കെ.ജി. മാരാര്‍ സ്വപ്നം കണ്ട രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലും രൂപപ്പെട്ട് വരുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം കേരളത്തിലും സംജാതമാവുകയാണ്. ആദര്‍ശ പ്രേരണയോടെ സമൂഹത്തില്‍ നിന്ന് എന്ത് നേടുമെന്ന് ചിന്തിക്കാതെ എല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായ മാരാര്‍ജിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. പാവപ്പെട്ടവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അദ്ദേഹത്തിന്റെ സ്വപ്നമാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിലൂടെ നിറവേറ്റപ്പെടുന്നത്.
ത്യാഗവും സഹനവും സമര്‍പ്പണവും മുഖമുദ്രയാക്കിയ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. പുതിയ തലമുറ മൂല്യാധിഷ്ഠിത രാഷ്ട്രീയം മാതൃകയാക്കുക എന്നതാണ് കെ.ജി മാരാരോടുള്ള ആദരാഞ്ജലി എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്, അഡ്വ. കെ.വി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.
ബാലുശ്ശേരി: കെ.ജി മാരാര്‍ജിയെ പുതിയ തലമുറ മാതൃകയാക്കണമെന്ന് ബിജെപി മേഖലാ പ്രസിഡണ്ട് വിവി രാജന് പറഞ്ഞു. ബാലുശ്ശേരിയില്‍ കെ.ജി മാരാര്‍ജി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ്കായണ്ണ അധ്യക്ഷത വഹിച്ചു. സി.കെ ബാലകൃഷ്ണന്, എം.സി ശശീന്ദ്രന്, ടി ബാലസോമന്‍, കെ.കെ ഗോപിനാഥന്, ടി അനൂപ്കുമാര്‍, പ്രകാശ് നാറാത്ത്, എന്നിവര്‍ സംസാരിച്ചു. ആര്‍എം കുമാരന് സ്വാഗതവും കെ.വി ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: