വളയം: മൊബൈല്‍ കടയില്‍ ബാറ്ററി പൊട്ടിത്തെറിച്ചു, വന്‍ അപകടം ഒഴിവായി. നാദാപുരം ബസ്സ്റ്റാന്റിന് സമീപത്തെ കടയിലെ യുപിഎസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് വന്‍ ശബ്ത്തോയുള്ള സ്ഫോടനം നടന്നത്. പിന്നീടാണ് കടയില്‍ സ്ഥാപിച്ച യുപിഎസ്സിന്റെ ബാറ്ററി പൊട്ടിതെറിച്ചതാണെന്ന് മനസ്സിലായത്. ബാറ്ററി പൂര്‍ണ്ണമായും തകര്‍ന്നു. പുകവരുന്നത് കണ്ട ഉടനെ കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. കടയ്ക്ക് മുന്നില്‍ ജനം തടിച്ച് കൂടിയതോടെ റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതി നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: