കോഴിക്കോട്: അഞ്ചാമത്ത് കേരള സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 29, 30 തിയ്യതികളില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ഗ്രൗണ്ടില്‍ നടക്കും. പതിനാല് ജില്ലകളില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മെയ് 11 മുതല്‍ 15 വരെ പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന പതിനഞ്ചാമത് ദേശീയ സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കേരള ടീമുകളെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: