തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വ്യക്തി വിരോധത്തിന്റെ പേരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതും തോട്ടം തൊഴിലാളികളെ പുലഭ്യം പറയുന്നതും മൂല്യതകര്ച്ചയുടെ തെളിവുകളാണ്. കെ.ജി. മാരാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ഭൂമാഫിയയ്ക്ക് വേണ്ടി വാദിക്കുന്നത് കമ്മ്യുണിസ്റ്റ് നേതാവിന് ചേര്‍ന്നതല്ല. പാവപ്പെട്ട തൊഴിലാളികളുടെ സമരത്തെ ആക്ഷേപിക്കുകയും കയ്യേറ്റക്കാരെ ആശ്ളേഷിക്കുകയും ചെയ്യുന്നവരെ ജനം തിരിച്ചറിയും. ഒ രാജഗോപാല്‍ എംഎല്‍എ. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമന്‍പിള്ള, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റിര്‍ കെ. കുഞ്ഞിക്കണ്ണന്, ബിജെപി സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍,സംസ്ഥാന സെക്രട്ടറി സി,ശിവന്‍കുട്ടി, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, പി. രാഘവന്തുടങ്ങിയവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: