തിരുവനന്തപുരം: സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാളിമല അമ്മന്‍കോവിലിലെ ചിത്ര പൗര്‍ണമി പൊങ്കാല മഹോത്സവം മേയ് 4 മുതല്‍ 10 വരെ നടക്കും. കാളിമല ഭഗവതിയും ശ്രീധര്‍മ്മശാസ്താവും ഗണപതിയും നാഗരാജാവും സാന്നിദ്ധ്യം കൊള്ളുന്ന അമ്പലമാണിത്. മലമുകളില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്ന ഏക ക്ഷേത്രവും കൂടിയാണിത്. മേയ് 2 മുതല്‍ 4 വരെ ദേവി വിഗ്രഹവും പവിത്ര ജ്യോതിയും വഹിച്ചുള്ള രഥയാത്ര കാളിമലയില്നിന്ന് ആരംഭിച്ച് നെയ്യാറ്റിന്‍കര താലൂക്കിലുടനീളം സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: