നെടുമങ്ങാട്: ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ജി. മാരാരുടെ സ്മൃതിദിനം ആചരിച്ചു. കച്ചേരി ജംഗ്ഷനില്‍ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തില്‍ മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന് ഭദ്രദീപം കൊളു ത്തി അനുസ്മരണം നിര്‍വഹിച്ചു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നടത്തിയ അന്നദാനം സൂപ്രണ്ട് ഡോ വി.എസ്. സജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ. ബാഹുലേയന്, മണ്ഡലം ഭാരവാഹികള്‍, ഏരിയാ ഭാരവാഹികള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: