നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വൈദ്യുതി ശ്മശാനം നിര്‍മിക്കണമെന്ന് ഹിന്ദു ഐക്യവേദി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭ മാറിമാറി ഭരിക്കുന്ന ഇടതു-വലതു കക്ഷികള്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ വൈദ്യുതി ശ്മശാനം നിര്‍മിക്കുമെന്ന് പറഞ്ഞ് വര്‍ഷങ്ങളായി കബിളിപ്പിക്കുകയാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.പി. വിക്രമന് നായര്‍ കുറ്റപ്പെടുത്തി. വൈദ്യുതി ശ്മശാനം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാംഘട്ട സമര പരിപാടിയുടെ ഭാഗമായി നെയ്യാറ്റിന്‍കര കൃഷ്ണന് കോവില്‍ ജംഗ്ഷനില്‍ ഒപ്പുശേഖരണം നടത്തി. താലൂക്ക് പ്രസിഡന്റ് വി.പി. വിക്രമന് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തമ്പീസ് വിനോദ്, പരമേശ്വരന് നായര്‍, വി. രാജേഷ്, വഴുതൂര്‍ മണികണ്ഠന്, നെടിയകാല പ്രശാന്ത്, കെ. ജയകുമാര്‍, മനീഷ് കുമാര്‍, ബൈജു, ജയചന്ദ്രന്, സുനില്‍കമാര്‍, ജയചന്ദ്രന്, അരവിന്ദ്, ശ്രീനാഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: