വിഴിഞ്ഞം: ലോക പുസ്തകദിനത്തില്‍ യുവ സാഹിത്യകാരി ശ്രീദേവിവര്‍മയുടെ നിനവുകളുടെ കണ്ണീരാഴങ്ങള്‍ എന്ന കവിതാസമാഹാരം പ്രകാശിപ്പിച്ചു. ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരുടെ വീട്ടില്‍ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശിപ്പിച്ചത്.
കവി ഗംഗാധരന് പറമ്പത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. ഗിരീഷ് പരുത്തി മഠം, ഹരിചാരുത, രാജ്മോഹന്‍, അനിലാ ബിജോയ്, സുജ, അളകനന്ദ എന്നിവര്‍ സന്നിഹിതരായിരുന്നു. കുരുക്ഷേത്രയുടെ സാഹിത്യവിഭാഗമായ നന്മ ബുക്സ് ആണ് പ്രസാധകര്. ഗൗരിനന്ദനം, മഴമേഘങ്ങള്‍ പറയാതിരുന്നത്, ചിത്ത മന്ത്രണങ്ങള്‍, പന്തളം കേരളവര്‍മ എന്നിവയാണ് ശ്രീദേവി വര്‍മ്മയുടെ മറ്റ് രചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: