പനങ്ങാട്: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) അന്താരാഷ്ട്ര ഭൗമദിനാചരണം നടത്തി. ഭൂമിക്കൊരു കൈത്താങ്ങ് എന്ന ലക്ഷ്യവുമായി കുഫോസിലെ ഫിഷറീസ് ക്ലബും റോട്ടറി ക്ലബ് ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സ്ഥാനം കുസാറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ വിവേക് എം.എ.യ്ക്കും അനുശ്രീ സി.ക്കും ലഭിച്ചു. കുഫോസ് വിദ്യാര്‍ത്ഥികളായ ഷൈനാസ് എന്‍., ആദര്‍ശ് എ. എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ചേര്‍ത്തല സെന്റ്.മൈക്കള്‍സ് കോളേജ് വിദ്യാര്‍ത്ഥികളായ അരുണ്‍. ടി., സ്റ്റെഫിന് കെ.എസ്. എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് വൈസ് ചാന്‍സലര്‍ സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: