അങ്കമാലി: പത്ത് ലക്ഷത്തിലധികം രൂപയുടെ വിവിധ സമ്മാനങ്ങളുമായി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ടെക്കത്തോണ്‍ ഇന്ന് തുടങ്ങും. ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.
27 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ക്വിസ്മത്സരത്തിന്റെ ഫൈനലില്‍ മാറ്റുരയ്ക്കും. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രോജക്ട് പ്രദര്‍ശനം, വര്‍ക്ക്ഷോപ്പുകള്‍, പേപ്പര്‍ പ്രസന്റേഷനുകള്‍, ത്രീഡി പ്രിന്റിംഗില്‍ പരിശീലനം, നൂനത ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് ടെക്കത്തോണ്‍. രാവിലെ 9ന് ഫിസാറ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം സിയാന് എംഡി എ.സി.കെ നായര്‍ ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് കോളേജ് ചെയര്മാന് പോള്‍ മുണ്ടാടന്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: