ആലുവ: ബാങ്കിംഗ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്ന എസ്ബിഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ ടൗണ്‍ എസ്ബിഐ ശാഖയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്റെയും എറണാകുളം ജില്ല റസിഡന്റ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ധര്‍ണ. ഡോ. ടോണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.എ. ഹംസക്കോയ അദ്ധ്യക്ഷനായി. കെ.എം. ജമാലുദ്ദീന്‍, എന്‍. സുകുമാരന്‍, എം.എ. അബ്ബാസ്, ചിന്നന്.ടി പൈനാടത്ത്, ജോസ് അക്കരക്കാരന്‍, കെ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: