തിരുവനന്തപുരം: റിമാന്റില്‍ കഴിയുന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്സണ് രാജയെ ജില്ലാ ജയിലില്‍ നിന്ന് ഊളമ്പാറ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തിന് പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
ഉപബോധ മനസ്സിലാണ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് കേഡല്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. പത്ത് ദിവസത്തെ നിരീക്ഷണത്തിലാണ് കേഡല്‍. കേഡലിന്റെ മാനസിക നില ശരിയല്ലന്ന് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: