ന്യൂദൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രം മുന്നോട്ട് കുതിക്കുകയാണെന്ന് ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. ഇത് രാഷ്ട്ര തലസ്ഥാനത്ത് പുതിയ സൂര്യന്റെ ഉദയമാണെന്നും തിവാരി പറഞ്ഞു.
ദല്‍ഹിയെ അഴുക്കും രോഗങ്ങളുമില്ലാത്ത നഗരമാക്കി മാറ്റും. നാല് മാസത്തിനുള്ളിൽ ദല്‍ഹി സമ്പൂർണ ശുചിത്വ നഗരമായി മാറുമെന്നും മനോജ് തിവാരി അറിയിച്ചു. ആം ആദ്മി പാർട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തിൽ കേജ്രിവാൾ രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ എഎപി പരാജയപ്പെട്ടു. ദല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു.
ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനാല്‍ തന്നെ കേജ്രിവാള് രാജിവയ്ക്കണം. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: