ന്യൂദല്‍ഹി: ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വേണ്ടത്ര പ്രചരണ പരിപരിപാടികള്‍ സംഘടിപ്പിച്ചില്ലെന്ന വിമര്‍ശനവുമായി ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീഷിത്ത്.
ഉത്സാഹത്തോടെയല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കൂടാതെ പ്രചരണത്തിന്റെ രീതികളും ശരിയായില്ലെന്ന് ഷീല വ്യക്തമാക്കി. തന്നെ പ്രചരണ പരിപാടികള്‍ക്കൊന്നും ക്ഷണിച്ചിച്ചിരുന്നില്ലെന്നും ഷീല ദീഷിത്ത് പരിഭവിക്കുന്നു.
പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും വ്യത്യസ്ത വീക്ഷണങ്ങളായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രശ്നപരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ഷീല ചൂണ്ടിക്കാട്ടി. തെറ്റായ തലങ്ങളിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: