തിരുവനന്തപുരം: വിഷയത്തെ അടിസ്ഥാനമാക്കിയാണ് സമരത്തെ വിലയിരുത്തേണ്ടതെന്നും അല്ലാതെ ആളുകളുടെ എണ്ണം നോക്കിയല്ല സമരത്തെ വിലയിരുത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊമ്പിള ഒരുമൈ സമരവുമായി ബന്ധപ്പെട്ട് ആറ് പേര് മാത്രമാണ് മൂന്നാറില്‍ സമരം ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പത്ത് പേര് ഉള്‍പ്പെട്ട സമരങ്ങള്‍ ദല്‍ഹിയിലും നിയമസഭയിലും ഉണ്ടായിട്ടുണ്ടെന്നും നാല് പേര് പങ്കെടുക്കുന്ന സമരത്തില്‍ എങ്ങനെ 31 പേര്‍ക്കെതിരെ കേസ് എടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: