ന്യൂദല്‍ഹി: പതിമൂന്നില്‍ 12 ഡോക്ടര്‍മാരും ഇമാനെ ചികിത്സിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞതായി സൂചന. ഇമാന്റെ സഹോദരി ഷെയ്മ സലീം നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് ഒഴിവായത്.
ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന വിശേഷണവുമായി ചികിത്സ തേടിയെത്തിയ ഇമാന്റെ ഭാരം 500ല്‍ നിന്ന് 250 ആയി കുറഞ്ഞിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനെ എതിര്‍ത്ത ഷെയ്മ ഇമാന്റെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നുമില്ലെന്ന് ആരോപിക്കുകയായിരുന്നു. ഷെയ്മയുടെ ആരോപണത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: