ന്യൂദല്‍ഹി: രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ അറസ്റ്റിലായ ടി.ടി.വി ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയില്‍ വിട്ടത്. എ.ഐ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് ശശികലയുടെ അനന്തരവനായ ദിനകരന്.
രണ്ടില ചിഹ്നം എ.ഐ.ഡി.എം.കെ അമ്മ വിഭാഗത്തിന് ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ദിനകരനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: