തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ലൈറ്റുകള്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും വാഹനങ്ങളില്‍ രജിസ്ട്രേഷന് നമ്പർ പ്രദര്‍ശിപ്പിക്കാനും യോഗത്തില്‍ തീരമാനമായിട്ടുണ്ട്.
അതേസമയം ഫയര്‍ഫോഴ്സ്, ആംബുലന്‍സ്, പോലീസ് വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റില്ല. വിഐപി സംസ്കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
രാഷട്രപതിയും, കേന്ദ്രമന്ത്രിമാരും ഇതിനു പിന്നാലെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ഗവര്‍ണര്‍ പി. സദാശിവം, ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ ഏതാനും മന്ത്രിമാരും ബീക്കണ്‍ലൈറ്റുകള്‍ മാറ്റിയിരുന്നു. മെയ് ഒന്നുമുതല്‍ ബീക്കണ്‍ലൈറ്റുകള്‍ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: