ബീജിങ്ങ്: ചൈന ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കി. ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനിയാണിത്. കപ്പല്‍ 2020ല്‍ സൈന്യത്തില്‍ ചേര്‍ക്കും. ഇനി ഇതില്‍ ആയുധങ്ങള്‍ ഘടിപ്പിക്കേണ്ടതുണ്ട്.
വിമാനവാഹിനിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ അവര്‍ക്കുള്ള വിമാനവാഹിനക്കപ്പല് ഉക്രൈനില്‍ നിന്ന് സെക്കന്റ് ഹാന്റായി വാങ്ങിയതാണ്. പുതിയ കപ്പലില്‍ നിന്ന് ചൈനയുടെ ഷെലയാങ്ങ് ജെ 15 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: