കോട്ടയം: ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തികളിലുള്ള പഞ്ചായത്തുകളില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി മറിച്ചുവില്‍ക്കുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ തങ്ങളുപാറ, കോലാഹലമേട് പ്രദേശങ്ങളിലാണ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ വന്‍തോതില്‍ ഭൂമികൈയ്യേറി വില്‍പ്പനയും റിസോര്‍ട്ടുകളുടെയും തുടരുന്നത്.
ജനവാസപ്രദേശങ്ങള്‍ കുറവായത് കയ്യേറ്റത്തിന് സൗകര്യമാകുന്നുണ്ട്. നിരവധികുന്നുകള് ഇടിച്ചുനിരത്തി. പുതിയ വഴികള്‍ വെട്ടി. വാഗമണ്‍ മലനിരകളില്‍പ്പെട്ട ഈ മേഖല സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാറിലേക്ക് ജനശ്രദ്ധ തിരിഞ്ഞത് മുതലാക്കിയാണ് ഇവിടെ കയ്യേറ്റ നീക്കം.
പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളിലൂടെ കൈയ്യേറി മറിച്ചുവില്‍ക്കുന്നതായും പരാതിയുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇന്നലെ ഇവിടം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: