മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മൂന്നാറിലെ സിപിഎം കയ്യേറ്റ പ്രദേശമായ ഇക്കാനഗറിലേക്ക് മാര്‍ച്ച് നടത്തും. മറയൂര്‍ റോഡില്‍ നിന്നു രാവിലെ 11ന് മാര്‍ച്ച് ആരംഭിക്കും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് കണക്കിലെടുത്ത് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴിസേ സൗന്ദരരാജന് എന്നിവര്‍ മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന രാജേശ്വരി, ഗോമതി എന്നിവരെ ഇന്ന് സന്ദര്‍ശിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: