ചെങ്ങന്നൂര്‍: എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന സംഭവം പോലീസിനെ കുഴക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന കവര്‍ച്ചയില്‍ എടിഎമ്മിലുള്ളിലെ ക്യാമറകളും സെന്‍സറുകളും പ്രവര്‍ത്തിക്കാതിരുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്.
കവര്‍ച്ച നടന്ന ചെങ്ങന്നൂര്‍ ചെറിയനാട് പടനിലം ജങ്ഷനിലുള്ള എസ്ബിഐ എടിഎമ്മിലെ സിസി ടിവി ക്യാമറകള്‍ നാളുകളായി പ്രവര്ത്തുച്ചിരുന്നവയല്ലെന്ന് അന്വേഷണസംഘത്തിന് മനസ്സിലായി. സെക്യൂരിറ്റി അലാറവും പ്രവര്ത്തനഹിതമായിരുന്നു. വാതിലിലെ സെന്‍സറും പ്രവര്‍ത്തിച്ചിരുന്നില്ല. സെക്യൂരിറ്റി അലാറം പ്രവര്‍ത്തിക്കാതിരുന്നതില്‍ ബാങ്ക് അധികൃതര്‍ക്ക് വ്യക്തതയില്ല.
ഇതോടെ കവര്‍ച്ച ആസൂത്രിതമെന്ന നിഗമനത്തിലാണ് പോലീസ്. ക്യാമറകളുടെ ഇവയുടെ നിയന്ത്രണം മുംബൈയിലെ ഹെഢ് ഓഫീസുമായി ബന്ധപ്പെട്ടാണ് ഉള്ളത്. ക്യാമറയുടെ തകരാര്‍ കൃത്യ സമയത്ത് പരിഹരിക്കേണ്ട ഉത്തരവാദിത്വം ബാങ്കിന്റെ അധികാരപ്പെട്ട ഓഫീസുകള്‍ക്കാണ്. ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുറ്റവാളികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോലീസിന് തെളിവുകള്‍ ലഭിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: