തൃശൂര്‍: വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക പരിഗണന നല്കി ജില്ലയില്‍ തന്നെ ആദ്യമായി ഒരു വിശ്രമമുറി.
ജനമൈത്രി പോലീസിങ്ങിന്റെ പുതിയ മുഖം എന്ന രീതിയിലാണ് പുതിയ വിശ്രമ മുറി ഒരുക്കിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ടി. നാരായണന് ഐപിഎസ് വിശ്രമ മുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളും സ്റ്റേഷനില്‍ എന്ത് ആവശ്യത്തിനായി എത്തി ചേര്‍ന്നാലും പോലീസിന്റെ പ്രത്യേക പരിരക്ഷണം നല്കി കൊണ്ട് വിശ്രമിക്കാല്‍ എല്ലാവിധ സജീകരണങ്ങളോടെയാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.
ഗുരുവായൂര്‍ അസി. കമ്മീഷണര്‍ പി. എ. ശിവദാസന്‍, പേരാമംഗലം സിഐ ബി. സന്തോഷ്, വിയ്യൂര്‍ എസ്ഐ റിയാസ് ചാക്കേരി, കൗണ്‍സിലര്‍മാരായ പ്രേംകുമാര്‍, സുരേഷ് കുമാര്‍, മറ്റ് ജനമൈത്രി സമിതി അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: