ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ തകര്‍ന്നുകിടക്കുന്ന മുഴുവന്‍ റോഡുകളും ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുക, പൊതുകിണറുകള്‍ വ്യത്തിയാക്കി കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കാറളം പഞ്ചായത്താഫീസ് ഉപരോധിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, രതീഷ് കുറുമാത്ത്, അജയന് തറയില്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്, വേണുമാസ്റ്റര്‍, സുരേഷ് കുഞ്ഞന്‍, സുനില്‍ ഇല്ലിക്കല്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സിനി രവീന്ദ്രന്, ഒ.ബി.സി മോര്‍ച്ച ജില്ലാ സെക്രട്ടറി കൃപേഷ ് ചെമ്മണ്ട, ഗിരിശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: