തൃശൂര്‍: പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാള്‍ മേയ് അഞ്ച്, ആറ്, ഏഴ് തിയതികളില്‍ വിപുലമായി ആഘോഷിക്കും.
തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുന്നാളിന് നാളെ രാവിലെ 5.30ന് വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ ദിവ്യബലിക്കുശേഷം വികാരി പാ. ജോസഫ് പൂവത്തൂക്കാരന്‍ കൊടികയറ്റും.
തിരുന്നാള്‍ ദിനത്തില്‍ പദ്മശ്രീ മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള ്യൂനടയ്ക്കല് മേളവും പ്രശസ്ത ബാന്‍ഡ് വാദ്യ സംഘങ്ങളെ പങ്കടുപ്പിച്ച് ബാന്‍ഡ് വാദ്യ മത്സരങ്ങളും നടത്തും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും നടന്നുവരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിസിറ്റി കണ്‍വീനര്‍ കെ.ജെ.ജെയിംസ്, ഭാരവാഹികളായ സുബിരാജ് തോമസ്, വി.ജെ.തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: