അടിമാലി : കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന ഭിന്നശേഷിക്കാരുടെയും അമ്മമാരുടെയും മുതിര്‍ന്നവരുടെയും സംയുക്ത ഗ്രാമസഭ ഭിന്നശേഷിക്കാരോടുള്ള ദ്രോഹമായി മാറി. കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിലാണ് ഗ്രാമസഭ നടന്നത്. കസേര ഇല്ലാത്ത അവസ്ഥയായിരുന്നു സ്ഥലത്ത്. ഒരേസമയം ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗ്രാമസഭ വിളിച്ചതാണ് പ്രശ്നമായത്.ഗ്രാമസഭയില്‍ മൈക്ക് ഇല്ലാത്തതും വിനായി. പഞ്ചായത്ത് പ്രസിഡന്റും സെകട്ടറിയും ഗ്രാമസഭയില്‍ പങ്കെടുത്തില്ല. വൈസ് പ്രസിഡന്റാണ് ഗ്രാമസഭ നയിച്ചത് . മൈക് ഇല്ലാത്തതിനാല്‍ ഗ്രാമസഭയിലെ കാര്യങ്ങള്‍ കേള്‍ക്കാനാവാത്തതിനാല്‍ പകുതിപ്പേരും ഗ്രാമസഭ ബഹിഷ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതോടെ വാഹനമില്ലെന്ന് പറഞ്ഞാണ് സെകട്ടറി ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്നത് എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: