കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണിന് പിന്നില്‍ വേദന, നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലുളള ചുവന്ന തുടിപ്പുകള്‍, പ്രകാശത്തിലേക്കു നോക്കുമ്പോള്‍ കണ്ണ് വേദന, എന്നിവയാണ് രോഗല ക്ഷണങ്ങള്‍.
വീടിനും സമീപപ്രദേശത്തും വെളളം കെട്ടിക്കിടക്കു ന്നതും കൊതുകുകള്‍ വളരുന്നതുമായ സാഹചര്യം ഒഴിവാക്കുക. വെളളം കെട്ടി നില്ക്കാന് സാഹചര്യമുളള സ്ഥലങ്ങളില്‍ വെളളം ഒഴുകിപ്പോകാനുളള സൗകര്യം ഉണ്ടാക്കുക എന്നിവയിലൂടെ അസുഖം തടയാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ടോള്‍ ഫ്രീ നമ്പര്‍ ദിശ 1056.
പ്രതികരിക്കാൻ ഇവിടെ എഴുതുക: