പേരാമ്പ്ര: പേരാമ്പ്ര കല്ലോട് വിവേകാനന്ദ സേവാ സമിതി ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചു തകര്‍ത്ത കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്ത് എസ്.യു. ബിനീഷ് നാഗത്ത്, നന്ദു കേളോത്ത് എന്നിവരാണ് പോലീസ് പിടിയിലായത്. മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലെല്ലാം മുഖ്യ പ്രതികളാണിവര്‍.
പാര്‍ട്ടിയില്‍ നിന്ന് സംഘപരിവാറിലേക്ക് യുവാക്കളുടെ ഒഴുക്ക് തടയാന്‍ വേണ്ടി സി പി എം ആസൂത്രിതമായി കല്ലോട് ഭാഗങ്ങളില്‍ ആക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് അര്‍ദ്ധരാത്രി ബസ്സ് സ്റ്റോപ്പ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: