തിരുവല്ല: മാര്‍ത്തോമസഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജന്മശതാബ്ദി ആഘോഷം ഇന്ന്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി ഇതിനായി തിരുവല്ലയിലെത്തും. രാവിലെ 11.30ന് അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സഭാധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.
അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയും ബെയ്റൂട്ട് ആര്‍ച്ച് ബിഷപ്പുമായ മാര്‍ ക്ലിമ്മീസ് ഡാനിയേല്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, തമിഴ്നാട് ആഭ്യന്തര വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി എന്നിവര്‍ പ്രസംഗിക്കും.
ജന്മശതാബ്ദിയോടനുബന്ധിച്ച് ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നവോദയ മൂവ്മെന്റ് തുടങ്ങും. നൂറു വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കും. പ്രത്യേക തപാല്‍ കവറിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. രാവിലെ 8.30ന് കുര്‍ബാനയും ജന്മദിന പ്രാര്‍ത്ഥനയും സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: