കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമ്മയാണ് തന്റെ മാതൃകയെന്ന് പ്രവീണ്‍ തൊഗാഡിയ. ഇടപ്പള്ളിയിലെ ബ്രഹ്മസ്ഥാന ക്ഷേത്രോത്സവത്തിനെത്തിയ അദ്ദേഹം ഹിന്ദുരത്ന പുരസ്കാരം അമൃതാനന്ദമയിക്ക് നല്കിയ സംസാരിക്കുകയായിരുന്നു.
സംഘടനയുടെ മൊബൈല്‍ ആപ്പ് വഴിയുളള രക്തദാന ക്ലബില്‍ 10 ലക്ഷം അംഗങ്ങളുണ്ട്. ഹിന്ദുക്കളുടെ പുരോഗതി ലക്ഷ്യമിട്ട് തുടങ്ങുന്ന ഇത്തരം പദ്ധതികള്‍ക്ക് അമ്മയുടെ അനുഗ്രഹം വേണം. ഭാരതത്തിലുളള മുഴുവന്‍ ഹിന്ദുക്കളുടെയും ഗുരുദക്ഷിണ നല്‍കാനാണ് ഇവിടെയെത്തിയത്. രാജ്യത്തെ അരലക്ഷം ഹൈന്ദവ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അരി നല്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിനായി ഓരോ വീട്ടില്‍ നിന്നും ഒരു ദിവസം ഒരു പിടി അരി വീതം ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: