കൊച്ചി: സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ കരാറുകാര്‍ മെയ് ഒന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്ന് ബിഎസ്എന്‍എല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.ആര്. ഹരിഹരന്, സെക്രട്ടറി ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
45 ഓളം കരാറുകാര്‍ക്ക് കീഴിലെ 1500 ഓളം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. ചീഫ് എന്‍ജിനീയര്‍ കരാര്‍ ബില്ലുകള്‍ മനഃപൂര്‍വ്വം വൈകിപ്പികുന്നുവെന്നാരോപിച്ചാണ് പണിമുടക്ക്. ഒരു വര്‍ഷമായി പല ബില്ലുകളും പാസാകാതെ കിടക്കുകയാണെന്നും അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: