സോള്‍: അമേരിക്കന്‍ സൈന്യം ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധസംവിധാനം സ്ഥാപിക്കാന്‍ ആരംഭിച്ചു. ഉത്തരകൊറിയയുമായി സംഘര്‍ഷം നിലനില്‍ക്കെയാണ് അമേരിക്കയുടെ നടപടി. വിവാദമായ ടെര്‍മിനല്‍ ഹൈ ഓള്ട്ടിറ്റിയൂട്ട് ഏരിയ ഡിഫന്‍സ് (താഡ്) സംവിധാനമാണ് സ്ഥാപിക്കുന്നത്.
ഇരുരാജ്യങ്ങളും സംയുക്തമായി സൈനികാഭ്യാസം നടത്തിവരുന്നതിനിടെയാണ് പുതിയ നീക്കം.
സഖ്യരാജ്യമായ ദക്ഷിണകൊറിയയെ ഉത്തരകൊറിയയുടെ മിസൈല്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ അവയുടെ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തകര്‍ക്കുന്നതിനുള്ള സംവിധാനമാണ് താഡ്. ഇക്കൊല്ലം അവസാനത്തോടെയേ ഇത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകൂ.
അതേസമയം അമേരിക്കയുടെ ഈ പ്രവര്‍ത്തിയില്‍ ചൈന അമര്‍ഷം പ്രകടിപ്പിച്ച് രംഗത്തെത്തി. ഈ മേഖലയിലെ സുരക്ഷാസംവിധാനത്തെ മിസൈല്‍ വിന്യാസം ബാധിക്കുമെന്ന് ചൈന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: