ലോസ് ആഞ്ചലസ്: അമേരിക്കന്‍ വ്യോമസേനയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം. ഉത്തരകൊറിയയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കയുടെ മിസൈല്‍ പരീക്ഷണം.
പ്രാദേശിക സമയം 12.03 ന് കാലിഫോര്‍ണിയയിലെ വ്യോമസേനാ ആസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു പരീക്ഷണം. 4200 മൈല്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിവുണ്ട് ഈ മിസൈലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: