തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വില്പന കൂടിയെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
ബവ്റിജസ് ഒൗട്ട് ലെറ്റുകളടക്കം പൂട്ടിയത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മദ്യഉപഭോഗം കുറയ്ക്കാന്‍ ബോധവത്ക്കരണമാണ് ആവശ്യം. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയുടെ 68ാം വാര്‍ഷികം പ്രമാണിച്ച് പഴയ നിയമസഭാ ഹാളിലാണ് സമ്മേളനം നടക്കുന്നത്.
വിനോദ സഞ്ചാര മേഖലയിലെ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ മദ്യനയം. മദ്യശാലകള്‍ക്ക് എന്‍ഒസി നല്കുന്നതില് പഞ്ചായത്തുകള്‍ക്കുള്ള അധികാരം പുനഃപരിശോധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: