മുംബൈ: പ്രമുഖ ഗള്‍ഫ് എയര്‍ലൈനായ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ വംശീയ അധിക്ഷേപമെന്ന് ബാഹുബലി നിര്‍മ്മാതാവ് ശോഭു യര്‍ലഗഡ്ഡ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ചിത്രത്തിലെ പ്രമോഷനില്‍ പങ്കെടുത്ത് ദുബൈയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് സംഘത്തിന് വംശീയ അധിക്ഷേപം ഏല്‍ക്കേണ്ടിവന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം ഇത് സംബന്ധിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ബാഹുബലി സംവിധായകന് എസ് എസ് രാജമൗലി, നടന്മാരായ പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക ഷെട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: