തിരുവനന്തപുരം: ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയെ വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റിട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പൊലീസുദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനും കൂച്ച് വിലങ്ങിടാനാണ് ആലോചന.
ചില ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് ബുക്ക് പേജുകളും വാട്സ് ആപ്പ് കൂട്ടായ്മകളും ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണെന്നാണ് സൂചന. സത്യസന്ധമായ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ വിലക്കേണ്ടതില്ലന്നും ഇതിന്റെ മറവില്‍ ‘ഹിഡന്‍ അജണ്ട’ ഉള്ളവര്‍ക്കെതിരെ മാത്രം നടപടി മതിയെന്നുമുള്ള ആവശ്യവും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: