ജോധ്പൂര്‍: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പൊഖ്റാനില്‍ ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനമായ സുഖോയ്-30 എംകെഐ യില്‍ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുക.
സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍ ഡ്രോപ്പ് നേരത്തെ നടത്തിയിരുന്നു. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡെമ്മി മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. എന്ജിന്, സ്ഫോടന വസ്തുക്കള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നില്ല.
സുഖോയില്‍ നിന്നു മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈല്‍ വിക്ഷേപണത്തിനു ശേഷം എയര്‍ക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മിസൈല്‍ പരീക്ഷണം മേയില്‍ തന്നെ നടക്കുമെന്നാണ് വ്യോമസേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: