ന്യൂദല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിന്റെ മെയിന്‍ പരീക്ഷയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള കല്പിത് വീര്‍വല്‍ മുഴുവന്‍ മാര്‍ക്കും നേടി. 360ല്‍ 360 മാര്‍ക്കാണ് കല്പിത് നേടിയത്. രാജ്യത്തെ 1781 കേന്ദ്രങ്ങളിലായി 10.2 ലക്ഷം പേരാണ് ജെ.ഇ.ഇ എഴുതിയത്.
ഐഐടികളിലും എന്‍ഐടികളിലും ബി.ടെക്, ബി.ഇ, ബി ആര്‍ക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാം. നേരത്തെ, ഇന്ത്യന്‍ ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡ്, നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന് എന്നീ പരീക്ഷകളിലും കല്പിത് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ക്രിക്കറ്റും ബാഡ്മിന്റണും ഇഷ്ടപ്പെടുന്ന കല്പിത് മുംബയ് ഐ.ഐ.ടിയിലാണ് പ്രവേശനം ആഗ്രഹിക്കുന്നത്.
ദിവസവും അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ വരെയായിരുന്നു കല്‍പിതിന്റെ പഠനം. ഒരിക്കല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. കല്‍പിതിന്റെ അച്ഛന് ഉദയ്പൂര്‍ മഹാറാണ ഭൂപല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കമ്പൗണ്ടറാണ്. അമ്മ പുഷ്പ വീര്‍വല്‍ അധ്യാപികയാണ്. മൂത്ത സഹോദരന് എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: