കൊല്ലം: ചവറ പന്മന ആശ്രമത്തില്‍ ഇന്ന് മഹാസമാധി വാര്‍ഷികാചാരണം നടക്കും. രാവിലെ 7.30ന് പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ മഹാസമാധിയില്‍ ഭദ്രദീപം തെളിയിക്കും. 10.30ന് ആരംഭിക്കുന്ന മഹാസമാധി സമ്മേളനം കൊല്‍ക്കത്ത ബേലൂര്‍മഠം ശ്രീകൃഷ്ണാശ്രമത്തിലെ സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം ചെയ്യും.
വാഴൂര്‍ ആശ്രമ മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ചിന്മയ മിഷന് റീജണല്‍ കോഓര്‍ഡിനേറ്റര്‍ വിവേകാനന്ദസരസ്വതി, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ബ്രഹ്മപാദാനന്ദസരസ്വതി, കെ.പി. രാമചന്ദ്രന്‍നായര്‍, സി.കെ. വാസുക്കുട്ടന് എന്നിവര്‍ സംസാരിക്കും.
ഇന്നലെ രാവിലെ നടന്ന കാര്‍ഷികദിനാചരണം കൃഷിവകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ബോധിതീര്ത്ഥസ്വാമികള് അധ്യക്ഷനായിരുന്നു. പ്രകൃതികൃഷി പ്രചാരകന് കെ.എം ഹിലാല്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: