കൊല്ലം: ഈ വര്‍ഷത്തെ വീരശ്രീ വേലുത്തമ്പി പുരസ്കാരം മീനാക്ഷിഗുരുക്കള്ക്ക്. 30ന് വൈകിട്ട് അഞ്ചിന് കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ള പുരസ്കാരം സമ്മാനിക്കും.
സേവാസമിതി ചെയര്മാന് ഡോ.ഇ.ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ഇളമ്പള്ളൂര്‍ ദേവീക്ഷേത്രം ട്രസ്റ്റ് കണ്‍വീനര്‍ എസ്.ജയപ്രകാശ്, സേവാസമിതി ജനറല്‍ സെക്രട്ടറി എസ്.കെ. ദീപു, വൈസ് ചെയര്മാന് എസ്. വിജയമോഹനന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
ചടങ്ങില്‍ പുതിയകാവ് ഭഗവതി ബാലാശ്രമം പ്രസിഡന്റ് ഡോ.ശശിധരന്‍പിള്ള, കെ.എസ്.വേണുകുമാര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടീയ പ്രിയങ്ക പി.എസ് എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: